സ്‌കാനിയ ബസ് ലോറിയ്ക്ക് പിന്നിലിടിച്ച് ഡ്രൈവർ ഗുരുതരാവസ്ഥയിൽ

scania

തിരുവനന്തപുരത്ത് ആറ്റിങ്ങലിന് സമീപം ദേശീയ പാതയിൽ സ്‌കാനിയ ബസ് നിർത്തിയിട്ട ലോറിയ്ക്ക് പിന്നിലിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.

ഇന്ന് രാവിലെ അഞ്ചരയോടെ റോഡിൽ സീബ്രാ ലൈൻ വരക്കുന്നതിനായി നിറുത്തിയ ലോറിയ്ക്ക് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഡ്രൈവർ ഷിനു (35)നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഗതാഗത തടസ്സമുണ്ടായതിനാൽ ക്രൈൻ ഉപയോഗിച്ച് ബസ് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃ സ്ഥാപിച്ചത്.

NO COMMENTS

LEAVE A REPLY