പാൻകാർഡിനെന്തിന് ആധാർ; കേന്ദ്രസർക്കാരിനെതിരെ സുപ്രീം കോടതി

adhar pancard

പാൻകാർഡ് എടുക്കുന്നതിന് എന്തിനാണ് ആധാറെന്ന് സുപ്രീം കോടതി. പാൻകാർഡ് എടുക്കുന്നതിന് ആധാർ കാർഡ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യെ ചെയ്ത് സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. ഹർജിയിൽ വാദം കേൽക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

ആധാർകാർഡ് നിർബന്ധമല്ലെന്ന സുപ്രീം കോടതി വിധി നിലനിൽക്കെ പാൻകാർഡിന് ആധാർ നിർബന്ധമാക്കിയത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി ചോദിച്ചു.

എന്നാൽ കടലാസ് കമ്പനികൾക്ക് വേണ്ടി സാമ്പത്തിക തിരുമറി നടത്താൻ വ്യാജ പാൻകാർഡുകൾ ഉപയോഗിക്കുന്നചതായി കണ്ടെത്തിയിട്ടുണ്ടെന്നും ആധാർ നിർബന്ധമാക്കുന്നതിലൂടെ മാത്രമേ ഇത് തടയാനാകൂ എന്നും അറ്റോർണി ജനറൽ മുകുൾ റോഹ്തഗി കോടതിയെ അറിയിച്ചു.

സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കരുതെന്നും ആധാർ വിവരങ്ങൾ കരുതലോടെ കൈകാര്യം ചെയ്യണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

aadhaar| pancard| SupremeCourt|

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE