മുൻ കേന്ദ്രമന്ത്രി കമൽനാഥും ബിജെപിയിലേക്ക്

kamalnath

കോൺഗ്രസിലെ ഒരു മുതിർന്ന നേതാവ് കൂടി ബിജെപിയിലേക്ക്. മധ്യപ്രദേശി ൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കമൽനാഥ് ഇ്‌നന് ബിജെപിയിൽ ചേരുമെന്ന് സൂചന.

ഇതുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യ മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്നലെ ഡൽഹിയിലെത്തി ബിജെപി ദേശീയ അധ്യക്ൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിസഭാ പുനഃസംഘട നയിൽ കമൽനാഥിനെ ഉൾപ്പെടുത്തുമെന്നും സൂചന. ചിന്ദ്വാരയിൽനിന്നുള്ള എം പി ആണ് കമൽനാഥ്.

മധ്യപ്രദേശിൽ ആകെ ഉള്ള 29 എം പി മാരിൽ രണ്ട് പേർ മാത്രമാണ് കോൺഗ്രസ് എം പിമാർ. കമൽനാഥും ഗുണയിൽനിന്നുള്ള എം പി ജ്യോതിരാദിത്യ സിന്ധ്യയും. കോൺ ഗ്രസ് ലോക്‌സഭാ കക്ഷി നേതൃത്വം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കമൽനാഥ് എന്നാ ൽ മല്ലികാർജുൻ ഖാർഗെയെ നേതാവായി ഹൈക്കമാന്റ് തെരഞ്ഞെടുത്തതോടെ കടു ത്ത നിരാശയിലായിരുന്നു.

ഇത് മുതലെടുത്താണ് ബിജെപിയിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കിയിരി ക്കുന്നതെന്നാണ് സൂചന. കമൽനാഥിന്റെ ബിജെപി പ്രവേശനം ഭരണത്തുടർച്ച ഉറപ്പാക്കാൻ മധ്യപ്രദേശിൽ ബിജെപിയെ സഹായിക്കുമെന്ന പ്രതീക്ഷ യിലാണ് നേതൃത്വം.

Kamalnath| BJP| Congress| UPA| Madhyapradesh|

NO COMMENTS

LEAVE A REPLY