കൊച്ചിയിലെ വന്‍ മയക്കു മരുന്നു വേട്ട; അന്വേഷണം സിനിമാ മേഖലയിലേക്ക്

0
92

കൊച്ചിയിലെ കഴിഞ്ഞ ദിവസത്തെ വന്‍ മയക്കു മരുന്നു വേട്ടയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. ഒരു കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നാണ് ഇന്നലെ കുമ്പളം ബ്ലായിത്തറ സനീഷിന്റെ പക്കല്‍ നിന്ന് എക്സൈസ് സംഘം പിടികൂടിയത്. എക്സറ്റസി, കൊക്കെയിന്‍, ഹാഷിഷ് ഓയില്‍ എന്നിവയാണ് കണ്ടെടുത്തത്. ഇത്തരത്തിലുള്ള മയക്കുമരുന്നുകള്‍ കേരളത്തില്‍ പിടികൂടുന്നത് ഇതാദ്യമാണ്.

ഗോവ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വില്‍പന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. കൊച്ചിയിലെ നിശാ പാര്‍ട്ടികളിലും, ഡാന്‍സ് പാര്‍ട്ടികളിലും, മയക്കു മരുന്ന് എത്തിച്ച് കൊടുക്കുന്നതും ഇയാളാണ്. ഇയാളുടെ ആഡംബരക്കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരും കൊച്ചിയിലെ വന്‍കിട ഹോട്ടലുകളും സനീഷില്‍ നിന്ന് മയക്കു മരുന്നു സ്ഥിരമായി വാങ്ങിയിരുന്നു എന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഇയാളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം.

cocaine|Kochi|Drug

NO COMMENTS

LEAVE A REPLY