പഴകിയ ഭക്ഷണം പിടിച്ച ഹോട്ടലുകളുടെ പേര് വിവരങ്ങൾ

യാത്ര ചെയ്യുന്നവർ മാത്രമല്ല ഇപ്പോൾ ഹോട്ടൽ ഭക്ഷണം ഒരു ശീലം തന്നെയായിക്കഴിഞ്ഞു. ആളുകൾ പെരുകിയപ്പോൾ ഹോട്ടലുകളുടെ എണ്ണവും കൂടി. ലാഭക്കൊതി മൂത്ത ഭക്ഷണ ശാലകൾ തോന്നുന്ന വിലയാണ് ഇപ്പോൾ ഈടാക്കുന്നത്. എന്നാൽ നല്ല ഭക്ഷണം ആണോ ഇവരിൽ പലരും വിളമ്പുന്നത് ? അല്ല എന്നുത്തരം തരുന്നത് പരിശാധനകൾക്ക് ഔദ്യോഗിക അംഗീകാരമുള്ള സർക്കാർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ തന്നെ.

തൃശൂർ നഗരത്തിലും പരിസരങ്ങളിലും നടത്തിയ പരിശോധനകളിൽ കുടുങ്ങിയതിലേറെയും ‘ജനപ്രിയ’ ഹോട്ടലുകളാണെന്നത് ഭക്ഷണപ്രിയരെ ഞെട്ടിച്ചിരിക്കുകയാണ്. പഴകിയ ഭക്ഷണങ്ങളും , അനാരോഗ്യകരമായ സാഹചര്യങ്ങളുമാണ് ഇവിടങ്ങളിൽ കണ്ടെത്തിയത്. തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ ആയിരുന്നു ഹോട്ടലുകളിൽ പരിശോധന നടത്തിയത്. ഇതിൽ പതിനാറ് ഹോട്ടലുകളിൽ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ പിടിച്ചെടുത്തു. ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾ

രാധാകൃഷ്ണ പ്രസാദ് ഹോട്ടൽ

കാസിനോ ഹോട്ടൽ

പൂരം ഹോട്ടൽ

മഹാവീർ

ഗരുഡ

റവൽ ബെസ്റ്റ് ഡയറ്റ്

കെഎസ്ആർടിസി കാന്റീൻ

അരമന റെസ്‌റ്റോറന്റ്

ഹോട്ടൽ അളിയൻസ്

ഗസ്‌റ്റോ ഹോട്ടൽ

ഉടുപ്പി ഹോട്ടൽ

പാരഗൺ ടൂറിസ്റ്റ് ഹോം

ലൂസി പാലസ്

ഗോവിന്ദ ഭവൻ

ജയ പാലസ്

സിസിലേഴ്‌സ് ഹോട്ടൽ

തൃശൂരിന് പുറമെ പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകളുടെ വിവരങ്ങൾ ഞങ്ങൾ പുറത്തു വിടുന്നു. 

ഒറ്റ ഹോട്ടലിൽ 200 കിലോ ചീഞ്ഞ മത്സ്യം; അൽ സാജിലും കീർത്തിയിലും പഴകിയ ഭക്ഷണം

filthy food in kerala hotels

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews