മാണിയെ തിരിച്ച് വിളിക്കേണ്ടതില്ലെന്ന് യുഡിഎഫ്

udf meeting

കെ എം മാണിയെ യുഡിഎഫിലേക്ക് തിരിച്ച് വിളിക്കേണ്ടതില്ലെന്ന് യുഡിഎഫ് യോഗത്തിൽ തീരുമാനം. മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത എം എം ഹസ്സന് യോഗത്തിൽ വിമർശനം. മുന്നണിയിൽ ചർച്ചചെയ്യാതെ മാണിയെ ക്ഷണിച്ച നടപടി ശരിയായില്ലെന്ന വാദവുമായി ആദ്യം എത്തിയത് ജെഡിയുവാണ്.

അനവസരത്തിലായിപ്പോയി ഹസ്സന്റെ പ്രസ്താവനയെന്നും മലപ്പുറം വിജയത്തിന്റെ തിളക്കത്തിൽ യുഡിഎഫ് നിൽക്കുമ്പോൾ ഇത്തരമൊരു പരാമർശം വേണ്ടിയിരുന്നില്ലെന്നും ജെഡിയു നേക്കാൾ ആരോപിച്ചു.

എന്നാൽ മാണിയെ തിരികേ കൊണ്ടുവരേണ്ടതില്ലെന്നല്ല. പിറകെ നടന്ന് വിളിക്കേണ്ടതില്ലെന്നാണ് നിലപാടെന്നും നോതാക്കൾ വ്യക്തമാക്കി. മലപ്പുറം തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് മാണിയെ സ്വാഗതം ചെയ്ത് എം എം ഹസസ്ൻ രംഗത്തെത്തിയിരുന്നു. എന്നാൽ തൽക്കാലം തിരിച്ച് വരവിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു മാണിയുടെ നിലപാട്.

K M Mani| M M Hassan| UDF|

NO COMMENTS

LEAVE A REPLY