കടകംപള്ളി ഭൂമി തട്ടിപ്പ്; വിവാദ തണ്ടപ്പേര് റദ്ദാക്കി

salim raj

കടകംപള്ളി ഭൂമിതട്ടിപ്പ് കേസിൽ വിവാദമായ തണ്ടപ്പേര് സർക്കാർ റദ്ദാക്കി. ഭൂമി തട്ടിപ്പിന് വേണ്ടി സൃഷ്ടിച്ച 3587 എന്ന തണ്ടപ്പേരാണ് റദ്ദാക്കിയത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഗൺമാനായിരുന്ന സലീം രാജും ബന്ധുക്കളും ഉൾപ്പെട്ട കേസിലെ വിവാദമായ തണ്ടപ്പേര് റദ്ദാക്കാത്തതിനെ തുടർന്ന് നൂറോളം കുടുംബങ്ങൾക്ക് കരമടയ്ക്കാനായിരുന്നില്ല. തണ്ടപ്പേർ റദ്ദാക്കിയതോട ഇതിന് പരിഹാരമാകും.

കടകംപള്ളി വില്ലേജിലെ 44 ഏക്കറോളം വരുന്ന ഭുമി തട്ടിയെടുക്കാനായി ഭൂമാഫിയ 3587 എന്ന തണ്ടപ്പേര് സൃഷ്ടിക്കുകയായിരുന്നുവെന്ന് റവന്യു വകുപ്പും സിബിഐയും കണ്ടെത്തിയിരുന്നു. എന്നാൽ ഇത് റദ്ദാക്കാൻ ഉമ്മൻചാണ്ടി സർക്കാർ തയ്യാറായിരുന്നില്ല. ഇതാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.

kadakampally land grab case| Salim Raj| Ummanchandi|

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews