മാതുവും സിനിമയിലേക്ക് തിരിച്ചെത്തുന്നു??

maathu

പല മലയാള നടിമാരും വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വരമ്പോഴും ഓരോ മലയാളിയും തിരയുന്ന ഒരു മുഖമുണ്ട്. ഒരു കാലത്ത് മലയാളികളുടെ പ്രിയ നടിയായ മാതുവിനെ.
പൊടുന്നനെ ഒരു സമയത്ത് മലയാള സിനിമയില്‍ നിന്ന് അപ്രത്യക്ഷമായ നടിയാണിത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ സിനിമകളില്‍ കത്തി നിന്ന സമയത്താണ് മാതു അഭിനയം നിറുത്തി വീട്ടമ്മയാകുന്നത്.

malayalam-actress-Maathu-new-photoവിവാഹത്തിനും ഉണ്ടായിരുന്നു ഒരു പ്രത്യേകത. മീന എന്ന പേരു സ്വീകരിച്ച് മതം മാറിയാണ് മാതു വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഡോ ജോക്കോബായിരുന്നു മാതുവിന്റെ ജീവിത പങ്കാളി. വീട്ടുകാരെ ധിക്കരിച്ചുള്ള വിവാഹം 1999ലായിരുന്നു. ഭര്‍ത്താവുമൊത്ത് അമേരിക്കയിലായിരുന്നു ജീവിതം. രണ്ട് മക്കളുണ്ട് ഈ ദമ്പതികള്‍ക്ക്. എന്നാല്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായതോടെ ഇവരുവും പിരിഞ്ഞു. 2012ലാണ് ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയത്.
mathuമാതു ഇപ്പോള്‍ മക്കളുമൊത്ത് സ്വന്തം അച്ഛനും അമ്മയുമൊത്ത് ന്യൂയോര്‍ക്കിലാണ് ജീവിക്കുന്നത്. നൃത്താ‍ഞ്ജലി എന്ന പേരില്‍ ഡാന്‍സ് സ്ക്കൂള്‍ നടത്തിവരുന്ന മാതു സിനിമയിലേക്ക് മടങ്ങുകയാണ് എന്നാണ് സൂചന.

Mathu|malayalam actress

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE