ഞാൻ തന്നെയാണ് ഭീമൻ; മോഹൻലാൽ പറയുന്നു…

mohanlal bheeman blog

പുരാണ കഥാപാത്രമായ ഭീമനായി മോഹൻലാലിന്റെ പുതിയ ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ വിവാദങ്ങൾ തുടങ്ങിക്കഴിഞ്ഞു. അതിനിടയിൽ ഭീമൻ തന്റെ ഒപ്പം എപ്പോഴുമുണ്ടെന്ന് മോഹൻലാൽ തന്റെ ബ്ലോഗിലൂടെ പറയുന്നു.

രണ്ടാമൂഴം വായിച്ച കാലത്തൊന്നും അതിന്റെ സിനിമാരൂപം തന്റെ മനസ്സിലുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് രംഗം എന്ന ചിത്രത്തിലും വാനപ്രസ്ഥത്തിലും തനിക്ക് ഭീമനാകാനായി. വർഷങ്ങൾക്ക് ശേഷം ഛായാമുഖി എന്ന നാടകത്തിലും ഭീമനാകാൻ നിയോഗമുണ്ടായി. ഇപ്പോൾ പൂർണ്ണമായും ഭീമനാകാൻ തനിക്ക് അവസരം ലഭിച്ചിരിക്കുകയാണെന്നും മോഹൻലാൽ തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കി.

വരുന്ന രണ്ട് വർഷം രണ്ടാമൂഴത്തിന് ആവശ്യമായ തയ്യാറെടുപ്പുകൾക്കായി താൻ സമയം മാറ്റി വയ്ക്കുകയാണ്. രണ്ടാമുഴത്തിന്റെ കഥാകാരനായ എംടിയുടെ തന്നെ വാക്കുകൾ കടമെടുത്ത് ഇത് സുകൃതം എന്ന് വിളിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

ഒപ്പം ചിത്രത്തിനെക്കുറിച്ചുള്ള പ്രതീക്ഷകളും അദ്ദേഹം ബ്ലോഗിലൂടെ പങ്കുവച്ചു. മഹാഭാരം സംവിധായകൻ ശ്രീകുമാറിന്റെ സ്വപ്‌നമാണ്. ഒരു സ്വപ്‌നത്തിനൊപ്പം സഞ്ചരിക്കാനായതിൽ സന്തോഷമുണ്ട്. ഈ ചിത്രത്തിനായി പണം മുടക്കുന്ന ബി ആർ ഷെട്ടിയുടെ ഈ കർമ്മം സിനിമയ്ക്കും ഭാഷയ്ക്കും അഭിമാനിക്കാവുന്ന കാര്യമാണെന്നും മോഹൻലാൽ.
mohanlal blog 1

mohanlal blog 2

mohanlal blog 3

mohanlal blog 4

mohanlal blog 5

mohanlal blog 6

mohanlal blog 7

Bheeman | Mohanlal | The Complete Actor

NO COMMENTS

LEAVE A REPLY