യാത്രക്കാരായ സ്ത്രീകളെ മര്‍ദ്ദിക്കുന്ന എയര്‍പോര്‍ട്ട് അധികൃതര്‍, വീഡിയോ പുറത്ത്

സ്ത്രീകളായ യാത്രക്കാരെ എയര്‍പോര്‍ട്ട് അധികൃതര്‍ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. ഇസ്ലാമാബാദ് എയര്‍പോര്‍ട്ടിലെ അധികൃതരാണ് സ്ത്രീകളെ മര്‍ദ്ദിച്ചത്. സ്ത്രീ ജീവനക്കാരാണ് മര്‍ദ്ദിക്കുന്നത്.

ഹസീന ബീഗത്തിനും മകള്‍ ഫൗസിയയ്ക്കുമാണ് ദുരനുഭവം ഏല്‍ക്കേണ്ടി വന്നത്. ഫൗസിയ ടൊയ്ലറ്റ് പേപ്പറുകള്‍ ചോദിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ മോശമായി പെരുമാറുകയും അത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് ഹസീന പറയുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാരെ അധികൃതര്‍ സസ്പെന്റ് ചെയ്തു.

islamabad airport|Viral

NO COMMENTS

LEAVE A REPLY