കുരിശ് നീക്കിയ സംഭവത്തെ സ്വാഗതം ചെയ്ത് യാക്കോബായ സഭ

cross

മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ച് മാറ്റിയ നടപടിയെ സ്വാഗതം ചെയ്ത് യാക്കോബായ സഭ. നിയമം ലംഘിച്ച് മൂന്നാറില്‍ സ്ഥാപിച്ച കുരിശ് നീക്കിയതില്‍ തെറ്റില്ലെന്ന്  ആലപ്പുഴ രൂപതാ വികാരി പയസ് ആറാട്ടകുളം പ്രതികരിച്ചു. ആരാധനാലയമാണെങ്കില്‍ കൂടിയും നിയമം ലംഘിച്ചാല്‍ മാറ്റാമെന്നും വികാരി പ്രതികരിച്ചു.

സിറോ മലബാര്‍ സഭ ഔദ്യോഗിക വക്താവ് ഫാദര്‍ ജിമ്മി പൂച്ചക്കാട്ടും റവന്യൂ വകുപ്പിന്റെ നടപടിയെ പ്രശംസിച്ചു.

മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശും ദേവാലയത്തിനായി കെട്ടിയ അടിത്തറയും പൊളിച്ചുനീക്കിയതിനെ പിന്തുണച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിയോസ് രംഗത്ത് എത്തിയിരുന്നു. ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങള്‍, നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

Cross|Munnar

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE