മൂന്നാറിൽ തർക്കങ്ങൾ അവസാനിച്ചിട്ടില്ലെന്ന് കാനം

kanam

മൂന്നാറിലെ തർക്കങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എല്ലാ കാര്യങ്ങൾക്കും എപ്പോഴും പരിഹാരം ഉണ്ടാകണമെന്നില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാർ ഭൂമി പ്രശ്‌നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിൡച്ച് ചേർത്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേ സമയം മൂന്നാർ വിഷയത്തിൽ സിപിഎം സിപിഐ പ്രശ്‌നങ്ങൾ പറഞ്ഞ് തീർക്കാൻ ധാരണയായതായി നേരത്തേ സൂചനകളുണ്ടായിരുന്നു. ഇതിനിടയിലാണ് തർക്കങ്ങൾ അവസാനിച്ചില്ലെന്ന് വ്യക്തമാക്കി കാനം തന്നെ രംഗത്തെത്തിയിരി ക്കുന്നത്.

Munnar Encroachment eviction| Munnar Encroachment| Munnar| Kanam Rajendran| cpi| pinarayi vijayan|

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews