Advertisement

മൂന്നാർ ഒഴിപ്പിക്കൽ; മുഖ്യമന്ത്രിയും റവന്യു മന്ത്രിയും രണ്ട് തട്ടിൽ

April 21, 2017
Google News 1 minute Read
munnar encroachment eviction

മൂന്നാറിലെ കയ്യേറ്റ ഭൂമി ഒഴിപ്പിക്കൽ നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും രണ്ട് തട്ടിൽ. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി സ്വാഭാവികമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ഇതേ കുറിച്ച് കൂടുതൽ ചർച്ച ആവശ്യമില്ലെന്നും മുഖ്യമന്ത്രിയുടെ വിമർശനങ്ങളോട് മന്ത്രി പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ കുറിച്ച് താൻ ഒന്നും പറയുന്നില്ല. അങ്ങനെ പറയുന്നത് ശരിയല്ല. മുന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി. ഇടുക്കിയിലെ പട്ടയ പ്രശ്‌നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഇന്ന് വൈകീട്ട് വിളിച്ച് ചേർത്ത യോഗത്തെ കുറിച്ച് താൻ ഒന്നും പറയുന്നില്ലെന്നും മന്ത്രി.

Munnar| Munnar Encroachment| Munnar Encroachment Eviction| Pinarayi Vijayan|
E Chandrasekharan|

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here