മൂന്നാര്‍ അപകടത്തിലെന്ന് റിപ്പോര്‍ട്ട്

0
51

മൂന്നാര്‍ അപകടാവസ്ഥയിലാണെന്ന് കേന്ദ്ര സര്‍ക്കാറിന്റെ റിപ്പോര്‍ട്ട്. കെട്ടിടങ്ങള്‍ അത്യന്തം അപകടാവസ്ഥയിലാണെന്നും അപകടം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം പോലും ദുഷ്കരമാണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. കേന്ദ്രഭക്ഷ്യ പൊതുവിതരണ സഹമന്ത്രി സി.ആര്‍. ചൗധരി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

പെട്ടെന്ന് താഴ്ന്നുപോകുന്ന മണ്ണാണ് മൂന്നാറിലുള്ളത്. ഈ മണ്ണില്‍ അശാസ്ത്രീയമായി നിര്‍മിച്ച കെട്ടിടങ്ങളാണ് ഏറെയും. വനനശീകരണം വ്യാപകമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മൂന്നാറില്‍ താഴ് വാരങ്ങളില്‍ മാത്രമേ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കാവൂ എന്നും കര്‍ശനനിയന്ത്രണം വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
ആഭ്യന്തര മന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

Munnar|Report

NO COMMENTS

LEAVE A REPLY