അമേരിക്കയെ ചാമ്പലാക്കാനുള്ള കരുത്തുണ്ട്; വെല്ലുവിളിക്കരുതെന്ന് ഉത്തര കൊറിയ

kim jong un

അമേരിക്കയുടെ വെല്ലുവിളിയ്ക്ക് മറുപടിയുമായി ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ. കൊറിയയ്‌ക്കെതിരായി നിലയുറപ്പിക്കാൻ അമേരിക്ക ചൈനയുടെയും മറ്റ് സഖ്യ കക്ഷികളുടെയും പിന്തുണ തേടുന്ന സാഹചര്യത്തിലാണ് കിം ജോങ് ഉൻ രംഗത്തെത്തിയിരിക്കുന്നത്. ഉത്തര കൊറിയയെ പ്രകോപിപ്പിക്കരുത് നിമിഷങ്ങൾകൊണ്ട് അമേരിക്കയെ ചാമ്പലാക്കാനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്നും കിം ഓർമ്മിപ്പിച്ചു.

North-Koreaഉത്തര കൊറിയയുടെ അതിർത്തി പ്രദേശങ്ങളിൽ റഷ്യയും ചൈനയും സൈന്യത്തെ വിന്യസിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നതിനിടയിലാണ് ഉത്തര കൊറിയയുടെ പ്രതികരണം. ഏത് വെല്ലുവിളിയും നേരിടാൻ സൈന്യം തയ്യാറാണെന്നും കിം.

North-Koreഅതേ സമയം അമേരിക്ക, ഉത്തര കൊറിയയ്ക്ക് നേരെ ആക്രമണം നടത്തിയാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പുമായി റഷ്യയും രംഗത്തെത്തി.

NO COMMENTS

LEAVE A REPLY