തോക്ക് കൈവശം വച്ച കേസ്; സൽമാൻഖാൻ നേരിട്ട് ഹാജരാകണം

salman khan

ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ച കേസിൽ നടൻ സൽമാൻ ഖാൻ നേരിട്ട് ഹാജരാകണമെന്ന് ജോധ്പൂർ ജില്ലാ കോടതി. ജൂലൈ ആറിന് മുമ്പ് കോടതിയിൽ ഹാജരാകണമെന്നും 20000 രൂപ ബോണ്ടിൽ ജാമ്യം നേടണമെന്നും കോടതി ഉത്തരവിട്ടു. കേസ് പരിഗണിക്കുമ്പോൾ സൽമാൻ ഖാൻ കോടതിയിൽ ഹാജരായിരുന്നില്ല.

ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ച കേസിൽ സൽമാൻ ഖാനെ ജോധ്പൂർ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാർ ജോധ്പൂർ ജില്ലാ കോടതിയിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു.1988 ഒക്ടോബറിൽ കൃഷ്ണ മൃഗത്തെ വേട്ടയാടിയ സംഭവത്തിൽ ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ചതാണ് കേസ്.

NO COMMENTS

LEAVE A REPLY