സർക്കാർ ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടിഞ്ഞാൺ വീഴുന്നു

social media

സർക്കാർ ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടിഞ്ഞാണിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുൊതുജന താൽപര്യാർഥം സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ സ്വന്തം പ്രശംസയ്ക്ക് വേണ്ടി സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും മോഡി പറഞ്ഞു. 11ആമത് സിവിൽ സർവ്വീസ് ദിനത്തിൽ ഉന്നത ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോളിയോ തുള്ളി മരുന്ന്‌ വിതരണത്തിന്റെ തിയതികൾ തുടങ്ങിയ അറിയിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാം. എന്നാൽ തങ്ങളുടെ മക്കൾക്ക് പോളിയോ നൽകുന്ന ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും പ്രധാനമന്ത്രി.

താൻ പലപ്പോഴും ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് നടത്തുമ്പോൾ നിരവധി ഉദ്യോഗസ്ഥർ തങ്ങൾ ഈ യോഗത്തിൽ പങ്കെടുക്കുന്നതായുള്ള ചിത്രം മൊബൈലിൽ എടുക്കുന്ന തിരക്കിലായിരുക്കുമെന്നും ആദ്ദേഹം കുറ്റപ്പെടുത്തി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE