ചുംബിച്ച് ചുംബിച്ച് കാറ് സ്വന്തമാക്കി ഡിലിനി

car kiss

ടെക്സാസ് സ്വദേശിനി ഡിലിനി 15 ലക്ഷത്തിന്റെ ഒരു കാറ് സ്വന്തമാക്കിയത് കാറിനെ ചുംബിച്ച്!!!കിസ് എ കിയ എന്ന ഒരു മത്സരത്തിലൂടെയാണ് ഡിലിനി ഈ കാർ സ്വന്തമാക്കിയത്.

ഇതിനായി 5 മണിക്കൂർ തുടർച്ചായായി കാറിനെ ചുംബിച്ച് ഡിലിനി നിന്നു. 20 മത്സരാർത്ഥികളില്‍  നിന്നാണ് ഡിലിനി കാറ് നേടിയത്. അവസാന ഘട്ടത്തിൽ ഏഴ് പേർമാത്രമാണ് അവശേഷിച്ചത്. ഇവരിൽ നിന്ന് നറുക്കെടുത്താണ് ഡിലിനിയ്ക്ക് കാറ് ലഭിച്ചത്. രണ്ട് ദിവസമാണ് മത്സരത്തിന് വേണ്ടി വന്നത്.  തിങ്കളാഴ്ച രാവിലെ ആരംഭിച്ച മത്സരം ബുധനാഴ്ചയോടെയാണ് അവസാനിച്ചത്. മത്സരം നടന്നുകൊണ്ടിരിക്കെ ഓരോ പത്ത് മിനിട്ട് കൂടുന്പോഴും ഇടവേള നൽകിയിരുന്നു.

NO COMMENTS

LEAVE A REPLY