പാപ്പാത്തി ചോലയില്‍ കുരിശ് നീക്കിയ സ്ഥാനത്ത് വീണ്ടും കുരിശ്; രണ്ട് പേര്‍ പിടിയില്‍

new cross

പാപ്പാത്തിച്ചോലയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ച് നീക്കിയ കുരിശിന് പകരം മരക്കുരിശ് സ്ഥാപിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. കല്‍പറ്റ സ്വദേശി രാജു, രാജകുമാരി സ്വദേശി സെബാസ്റ്റ്യന്‍ എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ചയാണ് സ്ഥലം കയ്യേറി സ്ഥാപിച്ച കുരിശ് റവന്യൂ അധികൃതര്‍ നീക്കം ചെയ്തത്. വെള്ളിയാഴ്ച തന്നെയാണ് ഇവര്‍ മരക്കുരിശ് സ്ഥാപിച്ചതും.

സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയുടെ അധ്യക്ഷന്‍ ടോം സക്കറിയയുടെ വാനിലാണ് ഇവര്‍ മരക്കുരിശ് സ്ഥാപിക്കാനെത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുമായി തങ്ങള്‍ക്ക് ബന്ധം ഇല്ലെന്ന് സംഘടനാ അധികൃതര്‍ വ്യാഴാഴ്ച തന്നെ പോലീസിനെ അറിയിച്ചിരുന്നു.

Pappathychola|Munnar

NO COMMENTS

LEAVE A REPLY