എസ്ബിഐ-എസ്ബിടി ലയനം; അക്കൗണ്ടുകള്‍ 11.30ന് ശേഷം പ്രവര്‍ത്തിക്കും

sbt

എസ്‍ബിഐ- എസ്ബിടി ഡേറ്റാ ലയനം നടക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് (ശനി) പകല്‍11.30വരെ ഇടപാടുകള്‍ തടസ്സപ്പെടും.എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതടക്കം 11.30വരെ പറ്റില്ല.

എന്നാല്‍ എസ്ബിഐ ഉടമകള്‍ക്ക് ഇത് ബാധകമല്ല, അവര്‍ക്ക് രാവിലെ ആറ് മണിമുതല്‍ ഇടപാടുകള്‍ നടത്താം. എസ്ബിടി അക്കൗണ്ടുകള്‍ക്കാണ് പതിനൊന്നര വരെ കാത്തിരിക്കേണ്ടത്. അക്കൗണ്ടുകള്‍ ഒറ്റ വിവരശേഖരണത്തിലേക്ക് മാറ്റുന്നതിന്റെ നടപടികളുടെ ഭാഗമായാണിത്.

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ശനിയാഴ്ച മുതല്‍ എസ്ബിടി അക്കൗണ്ടുകാരും എസ്ബിഐയാണ് ഉപയോഗിക്കേണ്ടത്.

Sbt|Sbi

NO COMMENTS

LEAVE A REPLY