ദേവികുളം സബ്കളക്ടര്‍ അല്ല സബ്കളക്ടര്‍ ദേവികുളം: ശ്രീറാം വെങ്കിട്ടരാമന്‍

devikulam sub collector

ദേവികുളം സബ്കളക്ടര്‍ എന്ന പേരിലെ ഫെയസ് ബുക്ക് പേജ് തന്റേതല്ലെന്ന് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍. ഇക്കാര്യം ഫെയ്സ് ബുക്ക് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാറിനേയും രാഷ്ട്രീയക്കാരെയും കളിയാക്കിയുള്ള പോസ്റ്റുകളാണ് ഈ പേജിലുള്ളത്. എന്നാല്‍ ഇതെന്നും താനെഴുതുന്നതല്ലെന്നാണ് ഇപ്പോള്‍ കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഔദ്യോഗിക ഫെയ്സ് ബുക്ക് പേജ്, സബ്കളക്ടര്‍ ദേവികുളമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യഥാര്‍ത്ഥ ഫെയ്സ് ബുക്ക് പേജ് ഇതാണ്.

https://www.facebook.com/Sub-Collector-Devikulam-1653766411584521/?ref=br_rs

 

NO COMMENTS

LEAVE A REPLY