സുരേഷ് പുരോഹിതിനെതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി

hc stays legal procedures against suresh rajpurohith

പ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിച്ച സംഭവത്തിൽ തൃശൂർ പൊലീസ് അക്കാദമി മുൻ ഡയറക്ടർ ഐ.ജി സുരേഷ് രാജ് പുരോഹിതിനെതിരെ തൃശൂർ വിജിലൻസ് കോടതിയിലും ജുവനൈൽ ജസ്റ്റിസ് ബോർഡിലുമുള്ള പരാതികളിലെ തുടർ നടപടി ഹൈകോടതി റദ്ദാക്കി. വിജിലൻസ് കോടതിയിലും ജുവനൈൽ ജസ്റ്റിസ് ബോർഡിലും സ്വകാര്യ വ്യക്തികൾ നൽകിയ പരാതി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. പരാതികൾക്കെതിരെ ഐ.ജി സുരേഷ് രാജ് പുരോഹിത് നൽകിയ ഹരജിയിൽ ഹൈകോടതി നേരേത്ത സ്റ്റേ അനുവദിച്ചിരുന്നു.

 

hc stays legal procedures against suresh rajpurohith

NO COMMENTS

LEAVE A REPLY