സ്ത്രീകളുടെ പരാതി കേള്‍ക്കാന്‍ പഞ്ചായത്തുകളില്‍ വനിതാ പോലീസ് എത്തും

kerala police

സ്ത്രീകളുടെ പരാതികേള്‍ക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ പഞ്ചായത്ത് തോറും വനിതാ പോലീസ് എത്തും. പഞ്ചായത്ത് ഓഫീസുകളിലാണ് വനിതാ പോലീസ് വരിക. ചൊവ്വാഴ്ചകളിലാണ് ഇവരുടെ സേവനം ലഭ്യമാകുക. ഓരോ പഞ്ചായത്തിനും ഒരു വനിതാ ബീറ്റ് ഓഫീസറെ വീതം നിയമിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

രാവിലെ പത്തരമുതല്‍ ഉച്ചവരെ പരാതികള്‍ കേള്‍ക്കാന്‍ ഇവരുണ്ടാകും. ചൊവ്വാഴ്ച വരാന്‍ കഴിയാത്ത സാഹചര്യത്തില്‍ വ്യാഴാഴ്ച ഇതേ സമയത്തും ഇവരെത്തും. ഉടന്‍ പരിഹരിക്കാവുന്ന പരാതികളില്‍ അപ്പപ്പോള്‍ നടപടിയുണ്ടാകും,  അല്ലാത്തവ അതത് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ ഏല്‍പ്പിക്കും.

kerala police

NO COMMENTS

LEAVE A REPLY