പോത്തുകളുമായി പോയവർക്കെതിരെ മർദ്ദനം

man attacked at delhi for transporting buffallo

പോത്തുകളേയും എരുമകളുയുമായി പോയതിന് ഡൽഹിയിൽ മൂന്നുപേരെ മൃഗാവകാശ പ്രവർത്തകർ മർദ്ദിച്ചു. വാഹനത്തിൽ കൊണ്ടുപോയ ഇവയോട് മനുഷ്യത്വ രഹിതമായി പെരുമാറുന്നുവെന്നും ആരോപിച്ചായിരുന്നു മർദ്ദനം. ഗുഡ്ഗാവിൽ നിന്നും ഖാസിപുരിലേക്ക് പോത്തുകളുമായി പോവുകയായിരുന്നവർക്ക് നേരെയാണ് ആക്രമണം.

ആക്രമണത്തിൽ പരിക്കേറ്റവരെ എയിംസിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പീപ്പിൾ ഫോർ ആനിമൽസ് എന്ന എൻജിഒ ആണ് മർദ്ദനത്തിന് പിന്നിലെന്നാണ് ആരോപണം. സംഭവത്തിന് ഗേരക്ഷാ സംഘങ്ങളുമായി ബന്ധമില്ലെന്നും പോലീസ് പറയുന്നു.

man attacked at delhi for transporting buffallo

NO COMMENTS

LEAVE A REPLY