പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു

0
150
pembilai orumai strike against mm mani
മന്ത്രി എംഎം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു. മന്ത്രി നേരിട്ട് എത്തി മാപ്പ് പറയാതെ മടങ്ങിപ്പോകില്ലെന്ന നിലപാടിലാണ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍.
ഗോമതി, കൗസല്യ, രാജേശ്വരി എന്നിവരാണ് സമരരരംഗത്ത് ഉള്ളത്.
സമരത്തിനിടെ കുഴഞ്ഞ് വീണ രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം അടിമാലിയിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് മന്ത്രി എംഎം മണി പൊമ്പിളൈ ഒരുമൈ സമരത്തെ അധിക്ഷേപിച്ചത്. മധ്യപാനവും, വൃത്തിക്കെട്ട പരിപാടികളുമാണ് അവിടെ നടന്നത് എന്നാണ് മന്ത്രി പറഞ്ഞത്. കൂടാതെ അടുത്തുള്ള കാട്ടിലാണ് പണികൾ നടന്നത് എന്നുൾപ്പെടെ അധിക്ഷേപകരമായ പ്രസംഗമാണ് പൊമ്പിളൈ ഒരുമൈക്കെതിരെ മന്ത്രി നടത്തിയത്.
pembilai orumai strike against mm mani

NO COMMENTS

LEAVE A REPLY