പതിനാല് ലക്ഷം പേരുടെ ആധാർ വിവരങ്ങൾ ചോർന്നു

aadhar aadhar made compulsory entrance exams no need adhar for death certificate

ആധാർ വിവരങ്ങൾ ഏറെ കരുതലോടെ സൂക്ഷിക്കണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം നിലനിൽക്കെ പതിനാല് ലക്ഷം പേരുടെ ആധാർ വിവരങ്ങൾ ചോർന്നു. ജാർഖണ്ഡ് സ്വദേശികളുടെ ആധാർ വിവരങ്ങളാണ് സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്.

ദിവസങ്ങൾക്ക് മുമ്പ് ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുടെ ആധാർ വിവരങ്ങൾ ചോർന്നതിനെതിരെ ഭാര്യ സാക്ഷി രംഗത്തെത്തിയിരുന്നു. ഈ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് പതിനാല് ലക്ഷം പേരുടെ വിശദാംശങ്ങൾ സർക്കാരിന്റെ സാമൂഹിക സുരക്ഷാ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിൽ എത്തിയത്. ബാങ്ക് അക്കൗണ്ടുമായി ആധാറിനെ ബന്ധിപ്പിച്ചിരുന്ന 14 ലക്ഷം പേരുടെ പേര്, വിലാസം, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവയാണ് ചോർന്നത്.

Aadhaar| Aadhar detail leak| Jharkhand|

NO COMMENTS

LEAVE A REPLY