പി ഡി പി നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു

kashmir

പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു. കാശ്മീരിലെ പിഡിപി നേതാവ് അബ്ദുൾ ഗാനി ദർ ആണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. തെക്കൻ ശ്രീനഗറിലെ പുൽവാമ ജില്ലയിൽവെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്.

ശ്രീനഗറിലേക്ക് പോകുന്നതിനിടെയാണ് ഭീകരരെന്ന് സംശയിക്കുന്നവർ വെടിവെപ്പ് നടത്തിയതെന്നാണ് പോലീസ് ഭാഷ്യം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോൺഗ്രസിൽനിന്ന് 2014ലാണ് അബ്ദുൾ ഗാനി പിഡിപിയിലെത്തിയത്. തെക്കൻ കാശ്മീരിൽ വച്ച് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ നേതാവാണ് അദ്ദേഹം.

PDP| Kashmir| Terrorist Attack|

NO COMMENTS

LEAVE A REPLY