സ്വന്തം സമുദായത്തെ അന്ധമായി വിശ്വസിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇതൊന്ന് കണ്ട് നോക്കൂ…

0
215
short film caligula

സ്വന്തം സമുദായത്തെ അന്ധമായി വിശ്വസിക്കുന്നവർക്കെതിരെ തിരിച്ചുപിടിച്ച കണ്ണാടിയാണ് കലിഗുള എന്ന ഈ ഹ്രസ്വ ചിത്രം. ചലച്ചിത്ര താരം കെടിഎസ് പടന്നയിൽ കേന്ദ്രകഥാപാത്രം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ അരവിന്ദ് ഗോപിനാഥ്, ജെയിംസ്, അഖിൽ എന്നിവരും മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ഇക്കാലത്ത് ഹ്രസ്വ ചിത്രങ്ങൾക്ക് പഞ്ഞമില്ലെങ്കിലും ഇത്തരം കാലികപ്രസക്തിയുള്ള പ്രമേയങ്ങളുമായി എത്തുന്ന ചിത്രങ്ങൾ വിരലിലെണ്ണാവുന്നതേയുള്ളു എന്ന് പറയാം. ഒരു പ്രസ്ഥാനത്തിലോ സമുദായത്തിലോ ഉള്ള അന്ധമായ വിശ്വസത്തിന്റെ പേരിൽ കൊല്ലും കൊലയും നടക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരമൊരു ചിത്രവുമായി എത്തിയതും ചിത്രത്തിന് ജനശ്രദ്ധ നേടികൊടുത്തു.

അഖിൽ വി സുകു സംവിധാനം ചെയ്ത ഈ ഹ്രസ്വ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.

Subscribe to watch more

short film caligula

NO COMMENTS

LEAVE A REPLY