സഭ നിര്‍ത്തി വച്ചു

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. പ്ലക്കാര്‍ഡുകളും, ബാനറുകളുമായാണ് പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിന് എത്തിയത്. മന്ത്രി രാജിവയ്ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എംഎം മണിയുടെ വിശദീകരണവും പ്രതിപക്ഷം കേള്‍ക്കാന്‍ തയ്യാറായില്ല.

അതേസമയം പ്രതിപക്ഷത്തിന്റെ സമരത്തിന് എതിരെ സ്പീക്കര്‍ രംഗത്തെത്തിയിട്ടുണ്ട്. കറുത്ത ബാനറുകളുമായി സഭാ സമ്മേളനത്തിന് എത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സ്പീക്കര്‍. മറ്റൊരു പാര്‍ലമെന്റിലും ഇത്തരത്തിലുള്ള പ്രതിഷേധം ഇല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

MMMani|Kerala Assembly

NO COMMENTS

LEAVE A REPLY