രോഹിത് ശർമ്മയ്ക്ക് മാച് ഫീസിന്റെ 50 ശതമാനം പിഴ !!

fine rohit sharma

അമ്പയറോട് മോശം പെരുമാറ്റം നടത്തിയതിന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് മാച് ഫീസിന്റെ 50 ശതമാനം പിഴയിട്ടു. ഇന്നലെ മുംബൈ വാംഗഢെ സ്റ്റേഡിയത്തിൽ പുണെ സൂപ്പർജയൻറ്‌സിനെതിരായ ഐ.പി.എൽ മത്സരത്തിനിടെയാണ് സംഭവം.

മുംബൈക്ക് അവസാന ഓവറിൽ ജയിക്കാൻ 17 റൺസ് വേണ്ടിയിരുന്ന ഘട്ടത്തിലാണ് രോഹിത് അമ്പയറോട് മോശമായി പെരുമാറിയത്.

മൂന്നാം പന്ത് വൈഡ് ലൈനിലൂടെ പോയെങ്കിലും അത് അമ്പയർ എസ്. രവി വിളിച്ചില്ലെന്നാരോപിച്ചാണ് രോഹിത് പ്രശ്‌നമുണ്ടാക്കിയത്. അമ്പയറുടെ അടുത്തേക്ക് പോയ രോഹിത് കോപത്തോടെ പ്രതിഷേധം അറിയിച്ചു. സ്‌ക്വയർ ലെഗ് അമ്പയർ എ. നന്ദ് കിഷോർ ഇടപെട്ടാണ് രോഹിതിന്റെ കോപം ശമിപ്പിച്ചത്.

fine rohit sharma

NO COMMENTS

LEAVE A REPLY