കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന കുട്ടി മരിച്ചു

kid trapped in borewell dead

വടക്കൻ കർണാടകത്തിലെ ബെലഗാവിയിൽ ശനിയാഴ്ച വൈകുന്നേരം കുഴൽക്കിണറിൽ വീണ ആറുവയസ്സുകാരി കാവേരി മരിച്ചു. രക്ഷാ പ്രവർത്തനം നടക്കുന്നതിനിടെയാണ് കുട്ടി മരിച്ചത്. അപകടംനടന്ന് 56 മണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.

കർഷകനായ ശങ്കർ ഹിപ്പരാഗി എന്നയാളുടെ സ്ഥലത്താണ് കുഴൽക്കിണർ സ്ഥിതിചെയ്യുന്നത്. 400 അടി താഴ്ചയുള്ള കുഴൽക്കിണർ വെള്ളമില്ലാത്തതിനെത്തുടർന്ന് ഉപേക്ഷിച്ചതാണ്. അപകടംനടന്നപ്പോൾ മുതൽ ശങ്കർ ഒളിവിലാണ്.

kid trapped in borewell dead

NO COMMENTS

LEAVE A REPLY