അജയ് മാക്കൻ രാജിവച്ചു

ajay maken

ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ അജയ് മാക്കൻ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചു. ഫലം വ്യക്തിപരമായി നിരാശ പകരുന്നതാണെന്നും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നുവെന്നും ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷനായ അജയ് മാക്കൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും അതിനാൽ തൽസ്ഥാനത്തുനിന്ന് താൻ രാജിവയ്ക്കുന്നുവെന്നും മാക്കൻ പറഞ്ഞു. കുറഞ്ഞത് ഒരുവർഷമെങ്കിലും സാധാരണ പ്രവർത്തകനായി പ്രവർത്തിക്കുമെന്നും മാക്കൻ പറഞ്ഞു.

ഡൽഹിയിലെ മൂന്ന് മുൻസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആംആദ്മിയ്ക്കും പിന്നിൽ മൂന്നാമതായാണ് കോൺഗ്രസ് എത്തിയത്.

municipal corporation of delhi polls| Delhi Election| Ajay Makan|

NO COMMENTS

LEAVE A REPLY