ഡൽഹി തെരഞ്ഞെടുപ്പിൽ വിജയിച്ചാലും ആഘോഷങ്ങൾ ഉണ്ടാകില്ലെന്ന് ബിജെപി

bjp wont celebrate victory MCD

ഡൽഹി മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ വിജയാഘോഷങ്ങൾ ഉണ്ടാകില്ലെന്ന് ബിജെപി. ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരജവാന്മാരോടുള്ള ആദരസൂചകമായാണ് ആഘോഷങ്ങൾ വേണ്ടെന്ന് വെക്കുന്നതെന്ന് ബിജെപി വാക്താവ് അമൻ സിൻഹ അറിയിച്ചു.

അന്തിമഫലങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും ബിജെപി ആസ്ഥാനത്ത് മുന്നിൽ വിജയം സുഖ്മയിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാർക്ക് അർപ്പിച്ച് കൊണ്ടുള്ള പോസ്റ്റർ സ്ഥാപിച്ചിട്ടുണ്ട്.

bjp wont celebrate victory MCD

ഇതുവരെ പുറത്ത് വന്ന ഫലങ്ങളനുസരിച്ച് ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് രണ്ടാമതും, ആം ആദ്മി പാർട്ടി മൂന്നാം സ്ഥാനത്തുമാണ് നിൽക്കുന്നത്.

bjp wont celebrate victory MCD

NO COMMENTS

LEAVE A REPLY