ഏഴ് പേരമക്കളുള്ള അധ്യാപികയെ വിവാഹം കഴിക്കാൻ രണ്ടര പതിറ്റാണ്ട് കാത്തിരുന്ന ഈ യുവാവ് ആരെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും !!

heart touching love story of emmanuel macron french president candidate

ഏഴ് പേരമക്കളുള്ള അധ്യാപികയെ വിവാഹം കഴിക്കാൻ രണ്ടര പതിറ്റാണ്ട് കാത്തിരുന്നു ഈ യുവാവ്. പ്രണയത്തിന് കണ്ണില്ലെന്നൊക്കെ പറയുമെങ്കിലും 7 പേരക്കുട്ടികളുള്ള സ്ത്രീയെ വിവാഹം കഴിക്കാൻ ദുരഭിമാനമോ, ആളുകൾ എന്ത് വിചാരിക്കുമെന്ന ചിന്തയോ ഒന്നും ഈ കാമുകഹൃദയത്തെ തളർത്തിയില്ല.

പ്രേമത്തിലെ ജോർജിനെയും മലരിനെയും അനുസ്മരിപ്പിക്കുന്നതാണ് ഇവരുടെ കഥ. ആ കഥ നടക്കുന്നത് കോളേജിലാണെങ്കിൽ ഇമ്മാനുവൽ മാക്രോണിന്റെ കഥ നടക്കുന്നത് തന്റെ സ്‌കൂൾ കാലഘട്ടത്തിലാണ്.

ജോർജ്ജും മലരും തമ്മിൽ ഏതാനും വയസ്സ് മാത്രം പ്രായ വ്യത്യാസം ഉണ്ടായിരുന്നുള്ളുവെങ്കിൽ ഇമ്മാനുവലും ഭാര്യ ബ്രിഗിറ്റ ഒസിറയും തമ്മിൽ 24 വയസ്സിന്റെ പ്രായവ്യത്യാസമാണ് ഉള്ളത്.

heart touching love story of emmanuel macron french president candidate

ആരാണ് ഇത്രമേൽ ഭ്രാന്തമായി പ്രണയിക്കുന്ന ആ കാമുകഹൃദയത്തിനുടമ എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും. കാരണം ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇമ്മാനുവൽ മാക്രോൺ ആണ് ആ യുവാവ്.

അച്ഛനാവാതെ മുത്തച്ഛനായ ഫ്രാൻസിന്റെ ആദ്യ പ്രസിഡന്റായിരിക്കും മക്രോൺ. തന്നേക്കാൾ 24 വയസ്സ് മൂപ്പുള്ള സ്‌കൂൾ അധ്യാപികയെ വിവാഹം ചെയ്യാൻ 24 വർഷം കാത്തിരുന്ന കാമുകനാണയാൾ. ബ്രിഗിറ്റയ്ക്ക് മൂന്ന് മക്കളും 7 പേരക്കുട്ടികളും ഉണ്ട്.

സ്‌കൂൾ പഠനകാലത്ത് മാക്രോണിന്റെ ഫ്രഞ്ച് ഡ്രാമ അധ്യാപികയായിരുന്നു ബ്രിഗിറ്റ ഓസിറ. പ്രണയത്തിന് കണ്ണില്ലെന്ന് മാത്രമല്ല പ്രായവുമില്ലെന്ന് തെളിയിച്ചു മക്രൂൺ. അധ്യാപികയോട് തോന്നിയ പ്രണയം അവരോട് തുറന്നു പറഞ്ഞു. 16കാരന്റെ
കുട്ടിക്കളി മാത്രമായി ആ അഭ്യർഥനയെ അധ്യാപിക തള്ളിക്കളഞ്ഞു.

heart touching love story of emmanuel macron french president candidate

‘നിങ്ങളെ ഞാൻ ഒരിക്കൽ വിവാഹം ചെയ്യുമെന്ന്’ 40കാരിയായ അധ്യാപികയ്ക്ക് 16ാം വയസ്സിലാണ് മക്രൂൺ വാക്ക് കൊടുക്കുന്നത്. അധ്യാപികയ്ക്ക് ഭർത്താവും മൂന്ന് മക്കളും ഉണ്ടെന്ന സത്യം മക്രൂൺ എന്ന കാമുകഹൃദയത്തെ പിറകോട്ട് വലിക്കാൻ പര്യാപ്തമായ കാരണങ്ങളായിരുന്നില്ല.

ഡോക്ടറും ന്യൂറോളജി പ്രൊഫസറുമായ മാതാപിതാക്കൾക്ക് ഉൾക്കൊള്ളാൻ ആവുന്നതായിരുന്നില്ല മകന്റെ വിചിത്ര പ്രണയം. പാരീസിലെ ഏറ്റവും മുന്തിയ സൂകൂളിലേക്ക് മകനെ അവർ തുടർപഠനത്തിന് അയച്ചു. പക്ഷെ ബന്ധം അകലെ നിന്നും പൂത്തുലഞ്ഞു. ഫോൺ വിളികളിലൂടെ ഇരുവരും കൂടുതൽ അടുത്തു.

24 വർഷത്തിനു ശേഷം, തനിക്ക് പതിനാറാം വയസ്സിൽ അനുഭവപ്പെട്ടത് വെറും ചാപല്യമായിരുന്നില്ലെന്ന് ഏവരെയും ബോധ്യപ്പെടുത്തി, 2007ൽ ബ്രിഗിറ്റയെ മക്രൂൺ വിവാഹം ചെയ്തു. 29ാം വയസ്സിൽ മക്രൂൺ വിവാഹിതനാവുമ്പോൾ വധുവായ ബ്രിഗിറ്റയ്ക്ക് 53 വയസ്സായിരുന്നു പ്രായം. മൂന്ന് മക്കളുടെയും പേരക്കുട്ടികളുടെയും ആശിർവാദത്തോടെയാണ് ബ്രിഗിറ്റ മക്രോണിനെ വിവാഹം ചെയ്തത്. അച്ഛനാവാതെ തന്നെ മുത്തച്ഛൻ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നേടിയ മക്രോൺ 7 പേരക്കുട്ടികളുടെ മുത്തച്ഛനുമായി.

heart touching love story of emmanuel macron french president candidate

വ്യക്തി ജീവിതത്തിലെടുത്ത വിപ്ലവാത്മ തീരുമാനത്തിന് ശേഷമാണ് മക്രൂണിന്റെ രാഷ്ട്രീയ ജീവിതം മാറിമറയുന്നത്. സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്ന് ഫ്രാൻസിന്റെ സാമ്പത്തികകാര്യ മന്ത്രിയായി മക്രൂൺ പിന്നീട് ചുമതലയേറ്റു.

പ്രസിഡന്റ് പദത്തിനുവേണ്ടിയുള്ള പ്രചാരണത്തിൽ മക്രൂണിനെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്നത് ഭാര്യയുടെ മകൾ മുപ്പത്തിരണ്ടുകാരിയായ ടിഫാനിയാണ്. പിതാവിന്റെ പദവി വഹിക്കുന്ന മക്രൂണിനെക്കാൾ വെറും ഏഴ് വയസ്സ് ഇളപ്പം മാത്രമേ ടിഫാനി ഓസിയറിനുള്ളൂ. ടിഫാനിക്കും രണ്ട് മക്കളുണ്ട്. സ്വന്തം ചോരയിലെ മക്കളല്ലെങ്കിലും പേരക്കുട്ടികൾക്കൊപ്പം പ്രചാരണത്തിൽ പ്രത്യക്ഷപ്പെട്ട് വ്യത്യസ്തനാവുകയാണ് മക്രൂൺ.

heart touching love story of emmanuel macron french president candidate

NO COMMENTS

LEAVE A REPLY