കുൽഭൂഷൺ യാദവിന്റെ വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ ഹർജി നൽകി

kulbhushan yadav

ചാരവൃത്തി നടത്തിയെന്ന ആരോപണത്തെ തുടർന്ന് പാക്കിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൺ യാദവിന് വേണ്ടി ഇന്ത്യ ഹർജി നൽകി. പാക്കിസ്ഥാനിലെ ഇന്ത്യൻ അംബാസിഡർ ഗൗതം ബംബാവാലെ, പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി ടെഹ്മിന ജാൻജുവയെ കണ്ടാണ് ഹർജി കൈമാറിയത്. കുൽഭൂഷൺ യാദവിന്റെ അമ്മയുടെ പേരിലാണ് ഹർജി സമർപ്പിച്ചത്. കുൽഭൂഷൺ നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യൻ നിലപാട്.

kulbhushan yadav| India-pak| India-pak Issue

NO COMMENTS

LEAVE A REPLY