”ഇത് മോഡി തരംഗമല്ല, വോട്ടിംഗ് മെഷീൻ തരംഗം”

aam admi party

ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന് പിന്നിൽ മോഡി തരംഗമല്ല, വോട്ടിംഗ് മെഷീൻ തരംഗമെന്ന് ആംആദ്മി പാർട്ടി. സംസ്ഥാനം ഭരിക്കുന്ന ആംആദ്മിയെയും കോൺഗ്രസിനെയും പിന്തള്ളി ബിജെപി വിജയം സ്വന്തമാക്കിയെങ്കിൽ അത് വോട്ടിംഗ് മെഷീനിലെ തിരുമറി മൂലമാണെന്നും ആംആദ്മി പാർട്ടി പറഞ്ഞു. എഎപി നേതാക്കളായ ഗോപാൽ റായ്, അശുതോഷ് തുടങ്ങിയവരാണ് ആരോപണവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന് ശേഷമല്ല, അതിന് മുമ്പും വോട്ടിംഗ് മെഷീൻ തിരുമറിയെ കുറിച്ച് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

Delhi municipal corporation election| Delhi Election| Modi| Aam Admi Party| Voting machine malfunction|

NO COMMENTS

LEAVE A REPLY