നന്തൻകോട് കൂട്ടക്കൊലപാതകം; കേഡലിനെ ഊളമ്പാറയിലേക്ക്‌ മാറ്റി

cadel jenson

നന്തൻകോട് കൂട്ടക്കൊല കേസ് പ്രതി കേഡൽ ജിൻസൺ രാജയെ ജില്ലാ ജയിലിൽ നിന്ന് ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുകയും രണ്ട് ജയിൽ അധികൃതരെ ആക്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് ഊളമ്പാറയിലേക്ക് മാറ്റിയത്.

ഉപബോധ മനസ്സിലാണ് ആക്രമിച്ചതെന്ന് കേഡൽ ഡോക്ടർമാരോട് പറഞ്ഞു. ആശുപത്രിയിൽ പത്ത് ദിവസത്തെ നിരീക്ഷണത്തിലാണ് ഇപ്പോൾ കേഡൽ. കേഡലിന്റെ മാനസിക നില ശരിയല്ലെന്ന് ജയിൽ അധികൃതർ റിപ്പോർട്ട് നൽകി. ഊളമ്പാറയിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ അതീവ അക്രമവാസനയുള്ളവരെ പാർപ്പിക്കുന്ന ജയിലിലാണ് കേഡലിനെ പാർപ്പിച്ചിരിക്കുന്നത്.

nanthankode murder case| cadel jenson| TVM|

NO COMMENTS

LEAVE A REPLY