മാവോയിസ്റ്റ് വേട്ട; ചുമതല വീരപ്പൻ ദൗത്യസംഘം തലവന്

sukhma maoist attack

ചത്തീസ്ഖഡിലെ സുഖ്മയിൽസ 25 സിആർപിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതിയ നീക്കവുമായി കേന്ദ്രം. ശക്തമായ തിരിച്ചടി നൽകാൻ സുരക്ഷാ സേനകൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. സിആർപിഎഫ് ജവാൻമാരുടെ മരണത്തിൽ കേന്ദ്രം സിആർപിഎഫിൽനിന്ന് റിപ്പോർട്ട് തേടി.

ആഭ്യന്തര മന്ത്രാലയത്തിലെ മുൻ സുരക്ഷാ ഉപദേഷ്ടാവും സിആർപിഎഫ് മുൻമേധാവിയുമായ കെ വിജയകുമാർ, സിആർപിഎഫ് ആക്ടിംഗ് ഡയറക്ടർ ജനറൽ സുദീപ് ലക്ടാകിയ എന്നിവർക്കാണ് ചുമതല. 2004ൽ വീരപ്പനെ കൊലപ്പെടുത്തിയ നടപടിയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് വിജയകുമാർ.

Maoist Attack| sukma Maoist Attack| Rajnath Singh|

NO COMMENTS

LEAVE A REPLY