ഫേസ്ബുക്ക് ലൈവിൽ മകളെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്ത് തായ്‌ലൻഡുകാരൻ

thailand native killed daughter fb live

പതിനൊന്ന് മാസം മാത്രം പ്രായമുള്ള മകൾ നതാലിയെ കൊലപ്പെടുത്തിയശേഷം 21കാരനായ പിതാവ് ആത്മഹത്യ ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടു. തായ്‌ലൻഡുകാരനായ വുട്ടിസാൻ വോങ്തലായ് ആണ് ഫേസ്ബുക്ക് ലോകത്തെ നടുക്കിയ വിഡിയോ തത്സമയം കാണിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. ഭാര്യയുമായി വഴക്കിട്ട് ഫുക്കേതിലെ ഒറ്റപ്പെട്ട സ്ഥലത്തെ ലോഡ്ജിൽ മുറിയെടുത്തായിരുന്നു യുവാവിെൻറ കടുംകൈ.

തായ്‌ലൻഡ് പൊലീസ് സംഭവം ഫേസ്ബുക്കിൽ അറിയിച്ചത് ചൊവ്വാഴ്ച ഉച്ചയോടെയാണ്. അതിനുശേഷം വിഡിയോ നീക്കംചെയ്യുേമ്പാഴേക്കും 2500ഓളം പേർ അത് കണ്ടുകഴിഞ്ഞിരുന്നു. യൂട്യൂബിൽ പിന്നെയും വിഡിയോ തുടർന്നു. ഇക്കാര്യം ന്യൂസ് ചാനലായ ബി.ബി.സി യൂട്യൂബിനെ അറിയിക്കുകയും തുടർന്ന് വിഡിയോ നീക്കം ചെയ്യുകയുമായിരുന്നു.

thailand native killed daughter fb live
നതാലിയുടെ ചിത്രത്തിനരികിൽ അമ്മ ജിരാനുച് ത്രിരാതാന

thailand native killed daughter fb live

NO COMMENTS

LEAVE A REPLY