ശ്രേയ ഘോഷാലിന്റെ ശബ്ദ മികവിൽ മറ്റൊരു പ്രണയഗാനം

യുവ എഴുത്തുകാരൻ ചേതൻ ഭഗത്തിന്റെ ‘ഹാഫ് ഗേൾഫ്രണ്ട്’ എന്ന നോവലിനെ ആസ്പദമാക്കി മോഹിത് സൂരി സംവിധാനം ചെയ്യുന്ന ഹാഫ് ഗേൾഫ്രണ്ട് എന്ന ചിത്രത്തിലെ ഗാനം എത്തി.

‘തോടി ദേർ’ എന്ന ഈ ഗാനം ഫർഹാൻ സയീദും ശ്രെയ ഘോഷാലും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. കുമാറിന്റെ വരികൾക്ക് സംഗീതം നിർവ്വഹിച്ചിരിക്കുന്നതും ഫർഹാൻ സയീദ് തന്നെയാണ്.

അർജുൻ കപൂറും, ശ്രദ്ധ കപൂറും കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രം മെയ് 19 ന് തിയറ്ററുകളിൽ എത്തും. ഹാഫ് ഗേൾഫ്രണ്ട് എന്ന നോവൽ വായിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ മാധവും, റിയയും വെള്ളിത്തരയിൽ എങ്ങനെയിരിക്കും എന്ന് ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ് ആരാധകർ.

Thodi Der

ഏക് ഥാ വില്ലന് ശേഷം മോഹിത് സുരിയും, ഏക്താ കപൂറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹാഫ് ഗേൾഫ്രണ്ട്.

ഇതിന് മുമ്പും ചേതൻ ഭഗത്തിന്റെ 2 പുസ്തകങ്ങൾ സിനിമയാക്കിയിട്ടുണ്ട്. ഫൈവ് പോയിന്റ് സംവണിന്റെ സിനിമാ ആവിഷ്‌കാരമാണ് ത്രീ ഇഡിയറ്റ്‌സ്. ത്രീ മിസ്റ്റേക്‌സിന്റെ സിനിമാ ആവിഷ്‌കാരമാണ് കായ് പോ ചേ; കൂടാതെ ടൂ സ്‌റ്റേറ്റ്‌സിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ഹിന്ദി ചിത്രമായ ടൂ സ്‌റ്റേറ്റ്‌സ്.

ബിഹാരി സ്വദേശിയായ മാധവും ദില്ലി സ്വദേശിനിയായ റിയയും തമ്മിലുള്ള പ്രമയമാണ് ഹാഫ് ഗേൾഫ്രണ്ടിന്റെ പ്രമേയം. ഒക്ടോബർ 1, 2014 നാണ് പുസ്തകം പുറത്തിറങ്ങുന്നത്. ചേതൻ ഭഗത്തിന്റെ ഫൈവ് പോയിന്റ് സംവൺ, ത്രീ മിസ്‌റ്റേക്‌സ് ഓഫ് മൈ ലൈഫ്, ടൂ സ്റ്റേറ്റ്‌സ് എന്നിവയ്ക്ക് ലഭിച്ച അംഗീകാരങ്ങളും പ്രശംസയും അപേക്ഷിച്ച് ഹാഫ് ഗേൾ ഫ്രണ്ടിന് അത്ര നല്ല പ്രതികരണങ്ങളല്ല ലഭിച്ചത്.

Subscribe to watch more

Thodi Der | Half Girlfriend | Arjun Kapoor | Shraddha Kapoor

NO COMMENTS

LEAVE A REPLY