ഊബറിന്റെ പറക്കും ടാക്‌സി വരുന്നു

uber introduce flying taxi

ട്രാഫിക ജാമുകൾക്ക് വിട. ഇനി ഊബർ വിളിച്ചാൽ പറന്ന് പോകാം. അമിത വേഗം കൊണ്ട് പറപ്പിക്കുന്ന കാര്യമല്ല, വിമാനം പോലെ പറന്നുയരുന്ന കാര്യമാണ് പറയുന്നത്.

2020 ഓടെ ഊബർ പറക്കുന്ന കാറുകൾ പുറത്തിറക്കാനിരിക്കുകയാണ്. ഈ പറക്കും കാറുകൾക്ക് പറന്നിറങ്ങാൻ ‘വെർടിപോർട്‌സ്’ എന്ന പേരിൽ ലാൻഡിങ്ങ് പാഡുകൾ നിർമ്മിക്കും. വൈദ്യുതി ഉപയോഗിച്ചാണ് ഈ ടാക്‌സികൾ പ്രവർത്തിക്കുന്നത്. ലാൻഡിങ്ങ് പാഡുകളിൽ ടാക്‌സികൾ ചാർജ് ചെയ്യാനായി ചാർജിങ്ങ് സ്റ്റേഷനുകളും ഇവിടെ സ്ഥാപിക്കും.

ദുബായിലും, ടെക്‌സസിലുമാണ് ഊബർ ഈ പറക്കും കാറുകൽ ആദ്യമായി അവതരിപ്പിക്കുക. ദുബായിൽ നിരത്തിലൂടെയുള്ള രണ്ട് മണിക്കൂർ യാത്ര 15 മിനിറ്റായി ഇതോടെ കുറഞ്ഞ് കിട്ടും.

uber introduce flying taxi

NO COMMENTS

LEAVE A REPLY