വോട്ടിംഗ് യന്ത്രങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിലെടുക്കണമെന്ന് കോടതി

voting mechine ec grants two days prove voting machine irregularity voting machine demo today

ബി.ജെ.പി വൻ വിജയം നേടിയ ഉത്തരാഖണ്ഡിൽ വോട്ടിംഗ് യാന്ത്രങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിലെടുക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വികാസ് നഗർ മണ്ഡലത്തിലെ കോൺഗ്രസ് പ്രസിഡന്റായിരുന്ന നവ്പ്രഭാതിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

തോൽവിക്ക് കാരണം വോട്ടിങ് യങ്ങ്രളിലെ തിരിമറിയാണെന്ന് കാണിച്ച് നവ് പ്രഭാത് നൽകിയ പരാതിയാണ് ഉത്തരവിന് കാരണം. ഫെബ്രുവരി 15നു നടന്ന തെരഞ്ഞെടുപ്പിൽ 6000 വോട്ടുകൾക്കാണ് നവ് ഭാരത് ബി.ജെ.പി സ്ഥാനാർഥിയോട് പരാജയപ്പെട്ടത്. ഇദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ദേശീയസംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾക്കും വികാസ് നഗർ എം.എൽ.എ മുന്നാ സിങ് ചൗഹാനും നോട്ടീസയച്ചു. ആറ് ആഴ്ചകൾക്കകം വിശദീകരണം നൽകണമെന്നാണ് നിർദേശം. കസ്റ്റഡിയിലെടുത്ത വോട്ടിങ് യന്ത്രങ്ങളിൽ നിന്നു പരിശോധനാ ഫലം പുറത്തുവരുന്നത് വരെ തെരഞ്ഞെടുപ്പുകളിൽ ഇലക്ടോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കരുതെന്ന് കോടതി നിർദേശിച്ചു.

VVPAT Mechine| uttarakhand| Voting| electronic voting machine malfunction|

NO COMMENTS

LEAVE A REPLY