ഒറ്റ ഫോൺ കോളിൽ കോണ്ടം വീട്ടിലെത്തും സൗജന്യമായി

condom

ലോകത്ത് എച്ച് ഐവി ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. എച്ച് ഐ വി ബാധിതരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ എയ്ഡ്‌സ് ഹെൽത്ത് കെയർ ഫൗണ്ടേഷൻ (എഎച്ച്എഫ്) എന്ന സംഘടനയാണ് ഇന്ത്യയിൽ സൗജന്യമായി കോണ്ടം വിതരണം ചെയ്യുന്നത്.

ലവ് കോണ്ടം എന്ന പേരിൽ പദ്ധതി ആരംഭിച്ച് കഴിഞ്ഞു. ലോവ് കോണ്ടം എന്ന സൈറ്റ് വഴി സൗജന്യമായി കോണ്ടം ബുക്ക് ചെയ്യാം. ഓർഡർ ചെയ്ത് മൂന്ന ദിവസത്തിനകം ഇന്ത്യയിലെ ഏത് പട്ടണത്തിലെ വീടുകളിലും കോണ്ടം എത്തിക്കുമെന്ന് എ എച്ച് എഫ് പ്രോഗ്രാം ഡയറക്ടർ ഡോ വി സാം പ്രസാദ് പറഞ്ഞു.

144 കോണ്ടം അടങ്ങുന്ന ഒരു ബോക്‌സ് എങ്കിലും ചുരുങ്ങിയത് ഓർഡർ ചെയ്യണം. ഹെൽത്ത് സെന്ററുകളിൽ കോണ്ടം സ്‌റ്റോക്കില്ലാത്ത അവസ്ഥ നിലനിൽക്കുന്നതിനാലാണ് ഇത്തരമൊരു പദ്ധതി എന്ന് അദ്ദേഹം പറഞ്ഞു.

ഇതാദ്യമായാണ് സൗജന്യമായി കോണ്ടം വീട്ടിലെത്തിക്കാൻ ഒരു സംഘടന തയ്യാറാകുന്നത്. കോണ്ടം സൗജന്യമായി വേണ്ടവർ 1800 102 8102 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കുകയോ freecondemstoreahf@gmail.com എന്ന മെയിലിലേക്ക് ഇ മെയിൽ ചെയ്യുകയോ ചെയ്യാം.

free condom home delivery

NO COMMENTS

LEAVE A REPLY