വരുന്നു ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ 

lipstic under my burkha

സെൻസർബോർഡ് പ്രദർശനാനുമതി നിഷേധിച്ച വിവാദ ചിത്രം ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ ഒടുവിൽ ഇന്ത്യയിൽ റിലീസ് ചെയ്യുന്നു. ഫിലിം സർട്ടിഫിക്കേഷൻ അപ്ലൈറ്റ് ട്രൈബ്യൂണലിന്റെ (എഫ് സി എ ടി) നിർദ്ദേശത്തെതുടർന്ന് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചു.

10 സെക്കന്റ് മാത്രമുള്ള രംഗം മാത്രമാണ് ചിത്രത്തിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടതെന്നും എഫ് സി എ ടിയ്ക്ക് ചിത്രത്തിന്റെ പ്രാധാന്യം മനസ്സിലായെന്നും ചിത്രത്തിന്റെ നിർമ്മാതാവ് പ്രകാശ് ഝാ പറഞ്ഞു.

ഒരു പ്രത്യേക മതവിഭാഗത്തെ അധിക്ഷേപിക്കുന്നുവെന്നും ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും മോശം രംഗങ്ങളും ഉൾപ്പെടുത്തിയെന്നും ആരോപിച്ചാണ് സെൻസർബോർഡ് ചിത്രത്തിന് സർട്ടിഫിക്കേഷൻ നൽകാൻ മടിച്ചത്.

അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ചിത്രം നാല് സ്ത്രീകളുടെ കഥയാണ് പറയുന്നത്. ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജീവിച്ച ഇവരുടെ തിരിച്ചറിവുകളാണ് ചിത്രത്തിലെ പ്രതിപാധ്യം.

NO COMMENTS

LEAVE A REPLY