ഗൗണ്ടറെ മറക്കാനാവില്ല; മലയാളി സ്നേഹിച്ച ചക്രവർത്തി

തമിഴിലെ മുതിർന്ന താരം അന്തരിച്ച വിനു ചക്രവർത്തി മലയാളത്തിനും പ്രിയങ്കരനായിരുന്നു. മേലേപ്പറമ്പിൽ ആൺ വീട് എന്ന ചിത്രത്തിൽ ഗൗണ്ടറെന്ന ശക്തമായ കഥാപാത്രം മലയാളി ഒരിക്കലും മറക്കില്ല.

സംഘം എന്ന മമ്മൂട്ടി നായകനായ ജോഷി ചിത്രത്തിലാണ് അദ്ദേഹം മലയാളത്തിൽ തുടക്കം കുറിച്ചത്.  ജനപ്രിയ ചിത്രങ്ങളിൽ തമിഴ് കഥാപാത്രങ്ങളെ പ്രതിനിധാനം ചെയ്തു വിനു. തെങ്കാശിപ്പട്ടണം, നാടൻ പെണ്ണും നാട്ടുപ്രമാണിയും, ലേലം, രുദ്രാക്ഷം, കമ്പോളം, മേലേപ്പറമ്പിൽ ആൺ വീട് തുടങ്ങിയവ ഉദാഹരണം. ബഹുഭാഷാ ചിത്രമായ സംസാരം ആരോഗ്യത്തിന് ഹാനികരം അദ്ദേഹത്തിൻറെ നിരവധി ചിത്രങ്ങളിൽ ഒന്നാണ്.

malayalam films of vinu chakravarthy

NO COMMENTS

LEAVE A REPLY