നൂറിന്റെ നിറവില്‍ വലിയ മെത്രാപ്പൊലീത്ത

mar chrysostom

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസ്റ്റം മാര്‍ത്തോമ വലിയ മെത്രാപ്പോലീത്തയ്ക്ക് ഇന്ന് നൂറാം പിറന്നാള്‍.  മാര്‍ത്തോമാ സഭയുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. എല്‍കെ അദ്വാനി അടക്കമുള്ള വര്‍ തിരുവല്ലയില്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. റാന്നി, അടൂര്‍ തുടങ്ങിയ ഭദ്രാസനങ്ങളിലാണ് പരിപാടികള്‍ നടക്കുന്നത്. ന്യൂജഴ്സിയിലടക്കം ശതാബ്ദി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയാണ് വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

വീടില്ലാത്തവര്‍ക്ക് വീട്, കല്യാണ സഹായ പദ്ധതി എന്നിവയാണ് ജന്മദിന സമ്മാനങ്ങള്‍. ബ്ലെസി സംവിധാനം ചെയ്യുന്ന 36 മണിക്കൂര്‍ നീളുന്ന ഡോക്യുമെന്ററിയുടെ ടീസര്‍ പ്രകാശനവും ക്രിസോസ്റ്റംസിന്റെ ചിത്രമുള്ള സ്റ്റാംമ്പും നേരത്തേ പ്രകാശനം ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY