വിനോദ് ഖന്ന അന്തരിച്ചു

നടനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 71വയസ്സായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹം മുബൈയിലെ അശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്തരിച്ചത്.

2015ല്‍ പുറത്തിറങ്ങിയ ദില്‍വാലെയായിരുന്നു അവസാനം അഭിനയിച്ച ചിത്രം. നടന്മാരായ അക്ഷയ് ഖന്നയും വിനോദ് ഖന്നയും മക്കളാണ്. രോഗബാധിതനായ ഇദ്ദേഹത്തിന്റെ ചിത്രം കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരുന്നു.  ചിത്രങ്ങള്‍ പ്രചരിച്ചതോടെ വിനോദ് ഖന്നയ്ക്ക് സഹായ ദാനവുമായി പലരും രംഗത്ത് എത്തിയിരുന്നു. നടന്‍ ഇര്‍ഫാന്‍ ഖാന്‍ വിനോദ് ഖന്നയ്ക്ക് അവയവം ദാനം ചെയ്യാന്‍ തയ്യാറാണെന്ന് കാണിച്ച് രംഗത്ത് വന്നിരുന്നു.

NO COMMENTS

LEAVE A REPLY