വിനു ചക്രവർത്തി അന്തരിച്ചു

ആയിരത്തിലധികം സിനിമകളിൽ അഭിനയിച്ച വിനു ചക്രവർത്തി അന്തരിച്ചു . മലയാളം തമിഴ് തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിലായി 1002 സിനിമകളിൽ വിനി ചക്രവർത്തി വേഷമിട്ടു. മലയാളത്തിൽ  തെങ്കാശിപ്പട്ടണം, നാടൻ  പെണ്ണും നാട്ടുപ്രമാണിയും, ലേലം, രുദ്രാക്ഷം, കമ്പോളം, മേലേപ്പറമ്പിൽ ആൺ വീട്, സംസാരം ആരോഗ്യത്തിന് ഹാനികരം തുടങ്ങി നിരവധി  ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

1945 ഡിസംബര്‍ 15നു് മധുരയില്‍ വിനു ചക്രവര്‍ത്തി ജനിച്ചു. ചെന്നൈയിലെ വെസ്ലി ഹൈസ്ക്കൂളില്‍ സ്ക്കൂള്‍ വിദ്യാഭ്യാസവും ജെയിന്‍ കോളേജില്‍ കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.

റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുള്ള വിനു രംഗനായകി എന്ന സിനിമയ്ക്കു് കഥ എഴുതിക്കൊണ്ടു് സിനിമാരംഗത്തേക്കു് കടന്നുവന്നു. മണ്‍വാസനൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും കടന്നു.

സംഘം ആണു് അദ്ദേഹത്തിന്റെ ആദ്യം മലയാള ചിത്രം. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമായി ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഭാര്യ കര്‍ണ്ണപ്പൂ. രണ്ട് മക്കള്‍. മകൾ ഷണ്‍മുഖപ്രിയ വിവാഹിതയാണ് . ആസ്ട്രേലിയയില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവു് വേലുമണി. മകന്‍ ശരവണന്‍. വിവാഹിതന്‍. സ്വിറ്റ്സര്‍ലണ്ടില്‍ എം ബി എ കഴിഞ്ഞു് സെവന്‍സ്റ്റാര്‍ ഹോട്ടലായ ഈത്റൂ ഷെര്‍ട്ടന്നില്‍ ഡെപ്യൂട്ടി മാനേജറായി ജോലി നോക്കുന്നു. ഭാര്യ കുട്ടിപ്രിയ സോളിസ്റ്റർ.

 

 

vinu chakravarthi passed away

NO COMMENTS

LEAVE A REPLY