അടുത്ത തെരഞ്ഞെടുപ്പ് മുതല്‍ രാജ്യത്ത് വിവി പാറ്റ് മെഷ്യന്‍

vv pat

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ രാജ്യത്തെ മുഴുവന്‍ ബൂത്തുകളിലും വിവി പാറ്റ് മെഷ്യന്‍. തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യം സുപ്രീം കോടതിയില്‍ അറിയിച്ചത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതലാണ് ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന വോട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ ഉണ്ടാകും.

വിവി പാറ്റ് സംവിധാനം ഉറപ്പാക്കുന്നതിന് 3,174കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. 16.15ലക്ഷം യന്ത്രങ്ങളാണ് വേണ്ടത്. ഇത് 2018 സെപ്തംബറോടെ ലഭ്യമാക്കുമെന്നാണ് കമ്പനികള്‍ അറിയിച്ചത്.

vv pat, electronic, election, electronic voting machine

NO COMMENTS

LEAVE A REPLY