ബംഗാളിനെ സുവർണ്ണ ബംഗ്ലാ ആക്കുമെന്ന് അമിത്ഷാ; വർഗ്ഗീയതയിലേക്ക് വിട്ട് കൊടുക്കില്ലെന്ന് മമത

amit sha - mamata

ബിജെപി അധികാരത്തിലെത്തിയാൽ ബംഗാളിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇത്തവണ ബംഗാൾ എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി മൂന്ന് ദജിവസത്ത സന്ദർശനത്തിന് ബംഗാളിൽ എത്തിയതായിരുന്നും അമിത് ഷാ.

ബിജെപി അധികാരത്തിലെത്തിയാൽ ദുർഖാ പൂജയും സരസ്വതി പൂജയും തടയാൻ ആരും വരില്ലെന്നും അവരവർക്കിഷ്ടമുള്ളതുപോലെ പൂജനടത്താൻ സൗകര്യമൊരുക്കുമെന്നും അമിത് ഷാ. ബംഗാളിനെ വീണ്ടും സുവർണ്ണ ബംഗ്ലാ എന്ന് വിളിക്കാൻ തുടങ്ങുമെന്നും അമിത്ഷാ വ്യക്തമാക്കി.

അതേസമയം ബംഗാളിൽ വർഗ്ഗീയ ലഹള നടത്താൻ അനുവദിക്കില്ലെന്നും ഏത് വിധേനയും അത് തടയുമെന്നും മമത ബാനർജി പറഞ്ഞു. മതങ്ങളെ ബഹുമാനിക്കുന്നവർ അത് തെരുവിൽ വിൽക്കാതിരിക്കണമെന്നും മമത പറഞ്ഞു.

West Bengal, ‪‪Mamata Banerjee‬,Amit Sha,bjp,TMC

NO COMMENTS

LEAVE A REPLY